സുഗതകുമാരിക്ക് വിട ചൊല്ലാനൊരുങ്ങി കേരളം; സംസ്‌കാരം വൈകിട്ട് ശാന്തികവാടത്തില്‍

0

മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരിയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് ശാന്തി കവാടത്തില്‍ നടക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും സംസ്‌കാരം നടത്തുക. ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരത്ത് അയ്യന്‍കാളി ഹാളില്‍ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നില്‍ പൊതുജനങ്ങള്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. ടീച്ചറുടെ കുടുംബാംഗങ്ങള്‍ അയ്യന്‍കാളി ഹാളിലുണ്ടാവും.

നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സുഗതകുമാരിയുടെ മൃതദേഹമുള്ളത്. മൂന്നരയോടെ ശാന്തി കവാടത്തിലേക്ക് കൊണ്ടുപോകും. മരിച്ചാല്‍ ഉടന്‍ തന്നെ സംസ്‌കാരം നടത്തണമെന്നും പൊതുദര്‍ശനവും പുഷ്പാര്‍ച്ചനയും പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കണമെന്നും സുഗതകുമാരി നേരത്തെ തന്നെ അറിയിച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് രാവിലെ 10.52നാണ് സുഗതകുമാരി ടീച്ചര്‍ മരിച്ചത്. കൊവിഡ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതാണ് മരണ കാരണം.

Leave A Reply

Your email address will not be published.

error: Content is protected !!