വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ല; പരിസ്ഥിതി മന്ത്രാലയത്തോട് കേരളം

0

ന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന സംസ്ഥാനത്തെ ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത ഇല്ലെന്ന് കേരളം. പ്രക്യതി ദുരന്തങ്ങളുമായ് ബന്ധപ്പെട്ട് സ്വീകരിച്ച സമീപനത്തിന് കടവിരുദ്ധമായ നിലപാട് വനം പരിസ്ഥിതി മന്ത്രാലയത്തെ കേരളം അറിയിച്ചു. അതേസമയം ബഫര്‍സോണ്‍ വീഷയത്തില്‍ സംസ്ഥാനങ്ങളുമായ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും.( no landslide possibility in populated areas near wild sanctuary)

22 വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിച്ചുകൊണ്ടുള്ള കേരളത്തിന്റെ നിര്‍ദേശം കേന്ദ്രത്തിന് ലഭിച്ചു. ഇതില്‍ വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന സംസ്ഥാനത്തെ ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത ഇല്ലെന്നാണ് കേരളത്തിന്റെ കണ്ടെത്തല്‍. 0. 1 കി.മീ. ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്ന നയം സ്വീകരിക്കും എന്ന് കേരളം നേരത്തെ കേന്ദ്രത്തിന് ഉറപ്പ് നല്കിയിരുന്നു.

എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ജനവാസ മേഖലകള്‍ ഒഴിവാക്കിയ നിര്‍ദ്ധേശം സമര്‍പ്പിച്ചതോടെ പ്രസ്തുത നയത്തില്‍ കേരളം തിരുത്തല്‍ വരുത്തിയിരിയ്ക്കുക കൂടിയാണ്. കേന്ദ്രത്തിന് നല്കിയിരുന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ നേരത്തെ സംസ്ഥാനം പുറപ്പെടുവിച്ച ഉത്തരവിനും ഇതോടെ പ്രസക്തി ഇല്ലാതായി. വിഷയത്തില്‍ സംസ്ഥാനത്തിന്റെ നിലപാടിനോട് കേന്ദ്രം സ്വീകരിയ്ക്കുന്ന സമീപനം ഇനി എറെ പ്രധാനപ്പെട്ടതാകും.

Leave A Reply

Your email address will not be published.

error: Content is protected !!