ജയത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് കമല ഹാരിസ്

0

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് സ്ത്രീകള്‍ക്ക് ആദരവ് അര്‍പ്പിച്ചു. ആദ്യമായിട്ടാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്. ‘ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിത ഞാനായിരിക്കാം. എന്നാല്‍ അവസാനത്തേത് ആകില്ല’-കമല പറഞ്ഞു.അമേരിക്കയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

തുല്യതയ്ക്കായുള്ള കറുത്ത വര്‍ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്‍റെ വിജയമാണിതെന്ന് കമല പറഞ്ഞു.’അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ് കാത്തുസൂക്ഷിച്ചു.മുറിവുണക്കുന്ന, ഐക്യത്തിന്റെ വക്താവാണ് പ്രസിഡന്റ് ജോ ബൈഡന്‍. നാലുവര്‍ഷം ജനങ്ങള്‍ നിതീക്കും തുല്യതയ്ക്കും വേണ്ടി പോരാടി’- അവര്‍ പറഞ്ഞു.

‘ഈ തിരഞ്ഞെടുപ്പ് ജോ ബൈഡനും എനിക്കും അപ്പുറമാണ്. ഇത് അമേരിക്കയുടെ ആത്മാവിനെക്കുറിച്ചും അതിനായുള്ള ഞങ്ങളുടെ പോരാട്ട സന്നദ്ധതയെക്കുറിച്ചുമാണ്. ഞങ്ങള്‍ക്ക് വളരെയധികം ജോലിയുണ്ട്. നമുക്ക് തുടങ്ങാം.’ കമല ട്വീറ്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!