കബനി നദിയില്‍ ജലവിതാനം താഴ്ന്നതോടെ കബനി കുടിവെള്ള പദ്ധതിയുടെ പമ്പിങ് മുടങ്ങുമെന്ന ആശങ്ക ശക്തം. പുഴയില്‍ ജലനിരപ്പ് വീണ്ടും താഴ്ന്നതിനാല്‍ മരക്കടവില്‍ പമ്പ് ഹൗസിന് സമീപം ബൈരക്കുപ്പ പഞ്ചായത്തുമായി സഹകരിച്ച് പുതിയ തടയണ നിര്‍മ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
നിലവില്‍ 2 മോട്ടറുകള്‍ മുഴുവന്‍ സമയത്തു പ്രവര്‍ത്തിപ്പിച്ചാണ് 2 പഞ്ചായത്തിലേക്കും ജലമെടുക്കുന്നത്.പുല്‍പ്പള്ളിക്കുമാത്രം 10 ലക്ഷം ലിറ്റര്‍ പ്രതിദിനം വേണം പമ്പ് ഹൗസിലെ കിണറിലേക്ക് വെള്ളമെത്തുന്ന ചാനലിലെ ചളി കോരി നീക്കേണ്ടതുണ്ട് അതിനു ശേഷവും വെള്ളം കുറഞ്ഞാല്‍ താല്‍കാലിക തടയണ നിര്‍മ്മിച്ച് പുഴയില്‍ ജലനിരപ്പ് ഉയര്‍ത്തേണ്ടി വരും.
കഴിഞ്ഞ ഏതാനും വര്‍ഷമായി തടയണ നിര്‍മിക്കേണ്ടി വന്നില്ല വേനല്‍മഴ പെയ്യാതിരിക്കുകയും ,കര്‍ണാടക ജല ഉപയോഗം വര്‍ധിപ്പിക്കുകയും ചെയ്താല്‍ പ്രതിസന്ധി രൂക്ഷമാകും ശുദ്ധജല വിതരണം മുടങ്ങാതിരിക്കാന്‍ ഇപ്പോള്‍ തന്നെ ജീവനക്കാര്‍ രാപകല്‍ ജോലി ചെയ്യേണ്ടി വരുന്നു. ചോര്‍ച്ചയുണ്ടായാല്‍ രാത്രി തന്നെ പരിഹരിക്കണം. ശുദ്ധജലം ദുരുപയോഗപ്പെടുത്തുന്നവര്‍ക്കെതിരെ ജലവിഭവ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട.്
പൊതു ടാപ്പുകളില്‍ നിന്ന് പൈപ്പിട്ട് വെള്ളമെടുത്താല്‍ ടാപ്പ് ഒഴിവാക്കാനാണ് തീരുമാനം. എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാനുള്ള ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നിര്‍മാണം ഒരാഴ്ച മുന്‍പു മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഈ പദ്ധതി പ്രകാരം പുതിയ പമ്പ് ഹൗസ് സംഭരണികള്‍, പൈപ്പ് ലൈനുകള്‍ എന്നിവയെല്ലാം നിര്‍മിക്കും. നിലവിലുള്ള പമ്പിങ് സ്റ്റേഷനു പുറമേ കബനിയില്‍ നിന്നു പ്രതിദിനം 10 ലക്ഷം ലിറ്റര്‍ വെള്ളമെടുക്കാവുന്ന പുതിയ കിണറും നിര്‍മിക്കും. കാരാപ്പുഴ അണക്കെട്ടില്‍ നിന്ന് പുല്‍പ്പള്ളി പുതാടി നെന്മേനി അമ്പലവയല്‍ പഞ്ചായത്തുകളില്‍ കുടിവെള്ളത്തിക്കും.