ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ബിസിസിഐ പ്രസിഡന്റ സൗരവ് ഗാംഗുലി.

0

ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ബിസിസിഐ പ്രസിഡന്റ സൗരവ് ഗാംഗുലി. ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും ഉള്‍പ്പെടെ ആറ് യുവതാരങ്ങള്‍ക്കാണ് അവസരം നല്‍കുന്നത്. സഞ്ജുവിനും ദേവ്ദത്തിനുമൊപ്പം സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, വരുണ്‍ ചക്രവര്‍ത്തി, ശുഭ്മാന്‍ ഗില്‍ എന്നിവരെയാണ് ഗാംഗുലി ഈ സീസണിലെ മികച്ച യുവതാരങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കുമെന്ന് ദേശിയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!