ഇത്തവണ കാലവര്‍ഷം ഒരു ദിവസം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് 31 ന് കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സാധാരണ ജൂണ്‍ ഒന്നിനാണ് രാജ്യത്ത് നാല് മാസം നീണ്ടുനില്‍ക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കാറുള്ളത്. ഈ മാസം അവസാനം രണ്ടാം ഘട്ട ദീര്‍ഘ കാല പ്രവചനം പുറത്തിറക്കും. മെയ് പകുതിയോടെ ആന്‍ഡമാന്‍ കടലിന് മുകളിലെത്തുന്ന മണ്‍സൂണ്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രവചനം.’
അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കി. അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.
ഇന്ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് ആണ്.