കാട്ടാന ശല്യം രൂക്ഷം റെയില്‍ ഫെന്‍സിംങ് സ്ഥാപിക്കണമെന്ന് കര്‍ഷകര്‍

0

 

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ചെതലയം പുത്തന്നൂര്‍, താത്തൂര്‍ പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയ കാട്ടാന പ്രദേശവാസികളായ കേശവന്‍, ജയരാജന്‍ എന്നിവരുടെ കൃഷികള്‍ നശിപ്പിച്ചത്.തെങ്ങ്, കവുങ്, വാഴ തുടങ്ങിയ വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. സമീപത്തെ വനത്തില്‍ നിന്നും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്താണ് കാട്ടാന കൃഷിയിടത്തിലെത്തുന്നത്. കാട്ടാന പ്രതിരോധത്തിനായി വനാതിര്‍ത്തിയില്‍ റെയില്‍ ഫെന്‍സിംങ് സ്ഥാപിക്കണമെന്ന് കര്‍ഷകര്‍.

ആഴ്ചകള്‍ക്ക് മുമ്പ് പ്രദേശവാസിയായ ജനാര്‍ദ്ദനന്റെ കൃഷിയിടത്തിലെ മൂപ്പെത്താറായ നൂറോളം വാഴകള്‍ കാട്ടാന നശിപ്പിപ്പിച്ചിരുന്നു. കൃഷി നാശത്തിന് കാരണം വനാര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ പാളുന്നതാണ്. മാസങ്ങളായി ചെതലയം പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമാണ്. എന്നിട്ടും പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വനം വകുപ്പിന്റെയോ സര്‍ക്കാറിന്റെയോ ഭാഗത്ത് നിന്നും നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലന്നും കര്‍ഷകര്‍ ആരോപിക്കുന്നു. കാട്ടാനയടക്കമുള്ള വന്യമൃഗശല്യത്തില്‍ നിന്നും ശാശ്വത പരിഹാരം എന്ന നിലയില്‍ വനാതിര്‍ത്തിയില്‍ റെയില്‍ ഫെന്‍സിങ്ങും നെറ്റും സ്ഥാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!