കനകം കാമിനി കലഹം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

0

ലോക്ക്ഡൗണിന് പിന്നാലെ നിവിന്‍ പോളി നായകനായെത്തുന്ന ‘കനകം കാമിനി കലഹം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങളോട് കൂടി എറണാകുളത്താണ് ചിത്രീകരണം ആരംഭിച്ചത്.’ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്’ ശേഷം രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ​ഗ്രേസ് ആന്റണിയാണ് നായിക. പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നായകന്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. വിനയ് ഫോര്‍ട്ട്‌, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ഛായാ​ഗ്രഹണം. നിവിന്റെ പിറന്നാള്‍ ദിവസമായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.

Leave A Reply

Your email address will not be published.

error: Content is protected !!