രക്തദാനം ചെയ്യാന്‍ നിങ്ങളുടെ ശരീരം പ്രാപ്തമാണോ..?ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക…
-18 വയസിനും 65 വയസിനും മധ്യേ പ്രായമുള്ള വ്യക്തികള്‍ക്ക് രക്തം ദാനം ചെയ്യാം.
-ശരീരഭാരം കുറഞ്ഞത് 55 കിലോഗ്രാം വേണം
-ഒരു തവണ രക്തം ദാനം ചെയ്ത് കഴിഞ്ഞാല്‍ പുരുഷന്മാര്‍ 90 ദിവസങ്ങള്‍ക്ക് ശേഷവും സ്ത്രീകള്‍ 120 ദിവസങ്ങള്‍ക്ക് ശേഷവും മാത്രമേ രക്തം ദാനം ചെയ്യാവൂ.
-രക്തദാനം നടത്തും മുന്‍പ് ദാതാവിന്റെ പള്‍സ് 60-100 മധ്യേയാകണം. 12.5 ല്‍ കൂടുതല്‍ ഹീമോഗ്ലോബിനും രക്തത്തില്‍ വേണം.
-രാത്രി ഉറങ്ങാത്ത, നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്ത വ്യക്തിയാണെങ്കില്‍ അത്തരക്കാര്‍ രക്തദാനം നടത്തരുത്.
-നോയമ്പ് നോറ്റിരിക്കുന്നവര്‍ രക്തദാനം നടത്തരുത്
-രക്തം വഴി പകരുന്ന അസുഖങ്ങളുള്ളവര്‍ രക്തദാനത്തില്‍ നിന്ന് വിട്ട് നില്‍ക്കണം.
-ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകരുത്.
-മദ്യപിച്ച വ്യക്തികള്‍ക്കോ ശരീരത്തില്‍ എന്തെങ്കിലും തരത്തില്‍ ലഹരി ഉപയോഗിച്ചവര്‍ക്കോ രക്തദാനം നടത്താന്‍ പാടില്ല.