ഖത്തറില്‍ ഇന്ന് മുതല്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത
ഖത്തറില്‍ ഇന്ന് മുതല്‍ മഴക്കാലം തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്തവണ 52 ദിവസത്തോളം മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.