പുസ്തകം പ്രകാശനം ചെയ്തു

0

 

അടിയന്തരാവസ്ഥക്കാലത്തെ വയനാട്ടിലെ സമര ചരിത്രവും, സമരാനുകൂലികളുടെ പീഡനാനുഭവങ്ങളും ഉള്‍ക്കൊള്ളിച്ച
പുസ്തകം സംവിധായകന്‍ രാമസിംഹന്‍ പ്രകാശനം ചെയ്തു.എമര്‍ജന്‍സി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ പുസ്തക പ്രകാശനം മീനങ്ങാടിയില്‍ ശോഭാസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മര്‍ദ്ദനത്തിനിരയായ വയനാട്ടിലെ നിരവധി സമരാനുകൂലികളുടെ അനുഭവങ്ങളും,അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ചരിത്രവും തുറന്നു കാണിക്കുന്നതാണ് പുസ്തകമെന്ന് എമര്‍ജന്‍സി വ്യക്തിസ് അസോസിയേഷന്‍ പറഞ്ഞു.അസോസിയേഷന്‍ പ്രസിഡന്റ് ഇ കെ ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ മോഹനന്‍ സംസ്ഥാന പ്രസിഡന്റ് കെ ശിവദാസ് ആര്‍എസ്എസ് ജില്ലാ സംഘചാലക് വി ചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!