സൗദി കോവിഡ് മരണങ്ങളിൽ കുറവെന്ന് റിപ്പോർട്ട്
സൗദിയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ ബാധിതരിൽ തൊണ്ണൂറ്റി ആറ് ശതമാനത്തോളം പേരും സുഖം പ്രാപിച്ചിട്ടുണ്ട്. എണ്ണായിരത്തി അറുനൂറിലധികം പേർ മാത്രമാണ് ഇനി ചികിത്സയിലുള്ളത്.