പുറക്കാട് മരത്തിയമ്പംകുന്ന്, കണിയാംകുന്ന് അപ്പാട് എസ്റ്റേറ്റ് കുന്ന് എന്നിവിടങ്ങളില്‍ വയലും, വയല്‍കരയും കുഴിച്ച് കരിങ്കല്‍ക്വാറി നടത്താന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്ന് നാട്ടുകാര്‍.സ്വകാര്യ വ്യക്തിയുടെ മീനങ്ങാടി സ്റ്റോണ്‍ എന്ന കരിങ്കല്‍ ക്വാറിക്ക് അനുവദിച്ച ലൈസന്‍സ് റദ്ദാക്കണമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനോടും സംസ്ഥാനസര്‍ക്കാരിനോടും തദ്ദേശവാസികളുടെ കൂട്ടയ്മ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബത്തേരി താലൂക്ക് പുറക്കാട് വില്ലേജില്‍ രണ്ടാം വാര്‍ഡില്‍പ്പെടുന്ന മരത്തിയമ്പംകുന്നു, കണിയാംകുന്ന് അപ്പാട് എസ്റ്റേറ്റ് കുന്ന് എന്നിവ സംഗമിക്കുന്ന അടിവാരങ്ങളില്‍നിന്നുമുള്ള ജലപ്രഭവങ്ങള്‍ കബനീ നദിയുടെ ജല സ്രോതസ്സുകളില്‍ പ്രധാനപ്പെട്ടവയാണ.്ഈ പ്രഭവ കേന്ദ്രത്തിലെ വയലും വയല്‍ കരയും കുഴിച്ചും നികത്തിയും അടിയിലെ പാറ ശേഖരം ഖനനം ചെയ്യുന്നതിന് സ്വകാര്യ വ്യക്തിയുടെ മീനങ്ങാടി സ്റ്റോണ്‍ എന്ന കരിങ്കല്‍ ക്വാറിക്ക് അനുവദിച്ച ലൈസെന്‍സ് റദ്ദാക്കണമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനോടും സംസ്ഥാനസര്‍ക്കാരിനോടും തദ്ദേശവാസികളുടെ കൂട്ടയ്മ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.