കെഎസ്ആര്‍ടിസിയില്‍ നിന്നു വിരമിച്ചവര്‍ക്ക് ഇടക്കാലാശ്വാസമായി 500 രൂപ നല്‍കുമെന്നും, പെന്‍ഷന്‍ വിതരണം ഓണ്‍ലൈനാക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി വ്യാപകമാക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. പെന്‍ഷന്‍ വിതരണം അടുത്തുള്ള ബാങ്കുകളിലേക്കു മാറ്റാനുള്ള സംവിധാനവും ഉടന്‍ ഒരുക്കും.
കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം നടത്തുന്നതു സഹകരണ ബാങ്കുകള്‍ വഴിയാണ്. എന്നാല്‍ സഹകരണ ബാങ്കുകള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളോ എടിഎം കാര്‍ഡ് സൗകര്യമോ ഇല്ല.
ജൂണ്‍ 30 മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഡ്യൂട്ടിക്കിടെ അപകടത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് മുഖ്യപരിഗണന നല്‍കി നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.