വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് മുട്ടില്‍ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍
മുട്ടില്‍: ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി മുട്ടില്‍ പാര്‍ലമെന്ററി തെരെഞ്ഞെടുപ്പ് രീതിയില്‍ നടത്തിയ സ്‌കൂള്‍ ഇലക്ഷന്‍ ശ്രദ്ധേയമായി. 2018-2019 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ ഹെഡ് ബോയ്, ഹെഡ്‌ഗേള്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ഒരു തെരെഞ്ഞെടുപ്പിന്റെ എല്ലാവിധ നടപടിക്രമങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടനഭുവിച്ചറിയാനുള്ള ഒരു അവസരമായിട്ടാണ് വോട്ടിംഗ് നടത്തിയത്. സ്‌കൂളില്‍ തന്നെ പോളിംഗ് സ്റ്റേഷനുകളും ബൂത്തുകളും ക്രമീകരിക്കുകയും ഓരോ സ്ഥാനത്തിനും പ്രതേ്യക ബാലറ്റ് പേപ്പറുകളും ബാലറ്റ് പെട്ടികളും ക്രമീകരിക്കുകയും ചെയ്തു. നാലാം തരം മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നല്‍കി. ആവേശം നിറഞ്ഞ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഹെഡ്‌ബോയിയായി പത്താം തരം വിദ്യാര്‍ത്ഥി മുഹമ്മദ് ഫാസില്‍.പിയും ഹെഡ്‌ഗേളായി പ്ലസ്‌വണ്‍ ക്ലാസിലെ ജസ്‌ന സേവ്യറും തെരെഞ്ഞെടുക്കപ്പെട്ടു. മുഹ്‌സിന്‍ ഖാന്‍, സോഹില്‍ ബാബ എന്നിവര്‍ യഥാക്രമം ജനറല്‍ ക്യാപ്റ്റനും ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയുമായി തെരെഞ്ഞെടുക്കപ്പെട്ടു. നേരത്തെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന വിദ്യാര്‍ത്ഥികള്‍ നോമിനേഷനുകള്‍ സമര്‍പ്പിക്കുകയും പ്രിസൈഡിംഗ് ഓഫീസര്‍ സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തു. ഓരോ സ്ഥാനാര്‍ത്ഥിക്കും തെരെഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ അനുവദിക്കുകയുംശേഷം ക്ലാസുകള്‍ തോറും പ്രചരണം നടത്താനുള്ള അവസരവും നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ സാബിറ അബൂട്ടി, അധ്യാപകരായ ഗ്രേസി അനില്‍, സ്വഫ്‌വാന്‍, മുംതാസ്, അസ്‌ലം, മനാസ്, ജംഷീര്‍, റഈസ് അനധ്യാപകരായ അഷ്‌റഫ്, മുഹമ്മദലി, അഭിഷേക് എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.