ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു

0

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തരെ പ്രവേശിപ്പി ക്കാൻ തീരുമാനിച്ചു. ദിവസവും വെർച്ച്വൽ ക്യൂ വഴി 3000 പേരെ പ്രവേശിപ്പിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകൾ നടത്താം. അതേസമയം, കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കില്ല.

പൊലീസ്, പാരമ്പര്യ ജീവനക്കാർ, പ്രാദേശികം, ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് കിഴക്കേ നടയിലെ ഇൻഫർമേഷൻ സെന്ററിൽ നിന്നും പാസ് അനുവദിക്കും. പാസില്ലാതെ ആർക്കും പ്രവേശനമുണ്ടാവില്ലെന്ന് അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു. കളക്ടറുടെ അനുമതിയെ തുടർന്നാണ് തീരുമാനം. കടകൾ തുറന്ന് പ്രവർത്തിക്കില്ല. വ്യാപാരികൾക്ക് കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും കടകൾ തുറക്കുന്നതിന് അനുമതി നൽകുക.

Leave A Reply

Your email address will not be published.

error: Content is protected !!