ഇനി റെയില്‍വേ സ്റ്റേഷനില്‍ ക്യൂ നില്‍ക്കേണ്ട; ടിക്കറ്റെടുക്കാന്‍ പുതിയ മാര്‍ഗം

0

ഇനി ട്രെയിന്‍ ടിക്കറ്റിനായി റെയില്‍വേ സ്റ്റേഷനുകളില്‍ ക്യൂ നില്‍ക്കേണ്ടതില്ല. റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യുആര്‍ കോഡ് ഉപയോഗിച്ച് ഇനി ട്രെയിന്‍ ടിക്കറ്റ് സ്വന്തമാക്കാം.
റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യുആര്‍ കോഡ് യുടിഎസ് ആപ്പ് വഴി സ്‌കാന്‍ ചെയ്ത് എത്തേണ്ട സ്ഥലവും മറ്റ് വിവരങ്ങളും നല്‍കിയാല്‍ മൊബൈല്‍ വഴി തന്നെ പേയ്മെന്റ് കൂടി നടത്തി ടിക്കറ്റ് സ്വന്തമാക്കാം. ഇത്തരത്തില്‍ പ്ലാറ്റ്ഫോം ടിക്കറ്റും സീസണ്‍ ടിക്കറ്റുകളും സ്വന്തമാക്കാം. ജനറല്‍ ടിക്കറ്റുകളും ഇതുവഴി സ്വന്തമാക്കാം.ടിക്കറ്റുകള്‍ വാങ്ങാനായി യുടിഎസ് ആപ്പുകള്‍ നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും ക്യുആര്‍ കോഡ് രീതി കുറച്ചുകൂടി എളുപ്പമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Leave A Reply

Your email address will not be published.

error: Content is protected !!