തൊഴിലാളി വിരുദ്ധതയാണ് പിണറായി സർക്കാരിന്റെതെന്ന് ഐ.എൻ.ടി.യു .സി. ജില്ലാ പ്രസിഡന്റ് പി.പി. ആലി
തൊഴിലാളി വിരുദ്ധതയാണ് പിണറായി സർക്കാരിന്റെതെന്ന് ഐ.എൻ.ടി.യു .സി. ജില്ലാ പ്രസിഡന്റ് പി.പി. ആലി.വിവിധ ആവശ്യങ്ങളുന്നയിച്ച് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി ചിറക്കര പാരിസൺസ് എസ്റ്റേറ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് പറയുന്ന പിണറായി മിനിമം കൂലി 600 രൂപയാക്കാൻ ആർജ്ജവം കാണിക്കണമെന്നും പി.പി. ആലി. തോട്ടം തൊഴിലാളികളുടെ സേവന വേതന കരാർ പുതുക്കി നിശ്ചയിക്കുക, മിനമം കൂലി 600 രൂപ ആക്കുക, പാടികളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും നടത്തിയത്.തൊഴിലാളി പ്രേമം നടിച്ച് ഭരണത്തിലേറിയ പിണറായി തൊഴിലാളികൾക് നേരെ മുഖം തിരിച്ച് നിൽക്കുന്ന സമീപനമാണ് സ്വീകരികുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് പി.പി. ആലി പറഞ്ഞു. ഏരിയാ പ്രസിഡന്റ് ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.ഡി.യേശുദാസ് ,എസ്.ഗാന്ധി, പി.ഗഫൂർ, കെ.കൃഷ്ണൻ, എം.ആർ.മണി, എ.എം.നിഷാന്ത്, കെ.പി.രവിന്ദ്രൻ ,എൻ.പി.അബദു, മുജീബ് കോടിയോടൻ, സി.എച്ച്.സുഹൈൽ തുടങ്ങിയവർ സംസാരിച്ചു.കെ.എം.കുഞ്ഞിമൊയ്തു.ടി.കുഞ്ഞാപ്പ, ടി.കെ.നാസർ, എ.രാഘവൻ, കെ.സത്താർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.പ്രതികൂല കാലാവസ്ഥയിലും നൂറ് കണക്കിന് തൊഴിലാളികൾ മാർച്ചിൽ പങ്കാളികളായി.