കർഷകർക്ക് പലിശരഹിത വായ്പകൾ അനുവദിക്കണം. കർഷക കോൺഗ്രസ്സ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി

0

കാലവർഷ കെടുതിയിൽ വയനാട്ടിലെ കാർഷിക മേഖല ആകെ തകർന്നിരിക്കുന്ന അവസ്ഥയിൽ കർഷകർ എല്ലാവരും ബാങ്കുകളിൽ നിന്ന് ലോണുകൾ എടുത്താണ് കൃഷി നടത്തിയത്. ഇപ്പോഴത്തെ അവസ്ഥയിൽ ലോൺ തിരിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു. അടിയന്തരമായി കേരളസർക്കാർ കൃഷിക്കാർക്ക് പലിശരഹിത വായ്പകൾ അനുവദിക്കണമെന്ന് കർഷക കോൺഗ്രസ്സ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജോൺസൻ ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് ജോഷി സിറിയക്ക് ഉദ്ഘാടനം ചെയ്തു. പി.എം.ബെന്നി, എം.എ.പൗലോസ്, നാരായണൻ വാര്യർ, ഇ.ജെ.ഷാജി , കെ.എസ്.സഹദേവൻ, ആൻറണി വള്ളാ കുഴി, ഗിരീഷ് കുമാർ എം.കെ, റ്റി.എം സുധാകരൻ, എം.ജെ. ജോസഫ് , വി.വി.മത്തായി, ജോസ് തടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!