റേഷന്‍ കാര്‍ഡുകള്‍ ഈ മാസം തന്നെ ആധാറുമായി ബന്ധിപ്പിക്കണം

റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ള എല്ലാ അംഗങ്ങള്‍ക്കും ഇന്ത്യയില്‍ എവിടെ നിന്നും റേഷന്‍ വാങ്ങാം.

0

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുകളും ഈ മാസം തന്നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിര്‍ദേശിച്ചു.ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് സംവിധാനത്തിന് ഗുണഫലം ലഭിക്കുന്നതിന് റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍  റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഭാവിയില്‍ റേഷന്‍ നഷ്ടപ്പെടാതിരിക്കാനും മറ്റ് ക്ഷേമപദ്ധതികള്‍ ലഭ്യമാക്കുന്നതിനും റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത്  അനിവാര്യമാണ്. റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ള എല്ലാ അംഗങ്ങള്‍ക്കും ഇന്ത്യയില്‍ എവിടെ നിന്നും റേഷന്‍ വാങ്ങാം. സപ്ലൈഓഫീസുകള്‍ വഴിയും റേഷന്‍കടകള്‍ വഴിയും ആധാര്‍  റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാവുന്നതാണ്. സിവില്‍ സപ്ലൈസിന്റെ  വെബ്‌സൈറ്റ് വഴിയും അക്ഷയ സേവന കേന്ദ്രങ്ങള്‍ വഴിയും ഇത് സാധ്യമാകും.

Leave A Reply

Your email address will not be published.

error: Content is protected !!