ഒമാനിൽ ഇന്ന് മുതൽ അന്താരാഷ്ട്ര വിമാനങ്ങൾ പറന്നുതുടങ്ങും

0

 കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് നിർത്തി വെച്ചി രുന്ന അഭ്യാന്തര, അന്താരാഷ്ട്ര വിമാനസർ വീസുകളാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. മസ്കറ്റ് വിമാനത്താവളം മാത്രമാണ് അന്താ രാഷ്ട്ര സർവീസുകൾ അനുവദിച്ചിട്ടുള്ളത്. സലാല, ദുകം, സുഹാർ വിമാനത്താവളങ്ങൾ അഭ്യാന്തര വിമാനസർവീസുകൾക്കായാണ് തുറക്കുന്നത്.ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ കേരളത്തിലേക്കുൾപ്പടെ സർ വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ കോവിഡ് കൊറോണ വൈറ സിന്റെ വ്യാപന തോത് അനുസരി ച്ചായി രിക്കും സർവീസുകൾ നടത്തുക.

12 രാജ്യങ്ങളിൽ നിന്നുള്ള 18 വിമാന ത്താവളങ്ങളിലേക്കാണ് ഒമാൻ എയർ സർവീസ് നടത്തുക.യാത്രക്കാർ തറാസുദ് പ്ലസ് ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണം. മാത്രമല്ല ഒരു മാസത്തേക്ക് കോവിഡ് ചികിത്സാ ചിലവുകൾ ഉൾ പ്പെ ടുന്ന ഹെൽത്ത് ഇൻഷ്വറൻസ് ഓരോ യാത്ര ക്കാർക്കും നിർബന്ധമാണ്.

രാജ്യത്ത് എത്തുന്ന വിദേശികൾ കോറന്റൈ നിൽ കഴിയാ നുള്ള സൗകര്യം ഉറപ്പു വരു ത്തണം. നിലവിൽ ഒമാനി പൗര ന്മാർക്കും കാലാവധിയുള്ള റസിഡൻസി കാർഡ് ഉള്ള പ്രവാസികൾക്കും മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി യുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!