അതിദരിദ്രരെ കണ്ടെത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ സര്‍വേയുടെ അന്തിമ പട്ടികയില്‍ 64,006 കുടുംബം.സംസ്ഥാനത്ത് ആകെയുള്ള 1.001 കോടി കുടുംബത്തിലെ 0.639 ശതമാനമാണിത്.നമ്മുടെ ജില്ലയില്‍ 2931 കുടുംബങ്ങാളാണ് സര്‍വേയില്‍ ഉള്ളത്.ഭക്ഷണം, ആരോഗ്യം, വരുമാനം, പാര്‍പ്പിടം, പ്രത്യേകവിഭാഗം (എസ്സി -എസ്ടി),പ്രത്യേക ദുര്‍ബലവിഭാഗം എന്നീ ആറ് പൊതുഘടകത്തെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്.മുഴുവന്‍ ഘടകത്തിലും മോശം സാഹചര്യത്തിലുള്ളവരെ അതിതീവ്ര ഘടകത്തിലും അല്‍പ്പം മെച്ചപ്പെട്ട സാഹചര്യമുള്ളവരെ തീവ്രഘടകത്തിലും ഉള്‍പ്പെടുത്തി.
നഗരസഭാ, പഞ്ചായത്ത് വാര്‍ഡുതലത്തില്‍ നടന്ന ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയില്‍ 1.18 ലക്ഷം കുടുംബത്തെയാണ് ആദ്യം കണ്ടെത്തിയത്. സബ് കമ്മിറ്റി പരിശോധനയില്‍ ഇത് 87,158 ആയി. പ്രാഥമിക മുന്‍ഗണനാ പട്ടികയില്‍ 73,747 ആയി. ഒടുവില്‍ ഗ്രാമസഭകള്‍ ചേര്‍ന്ന് അനര്‍ഹരെ ഒഴിവാക്കിയാണ് 64,006 എന്ന അന്തിമ പട്ടികയിലെത്തിയത്. ഇതില്‍ 43,850 എണ്ണം ഏകാംഗ കുടുംബങ്ങളാണ്. 9841 എണ്ണത്തില്‍ രണ്ടാളും 5165 എണ്ണത്തില്‍ മൂന്നാള്‍ വീതവുമുണ്ട്. 3021 കുടുംബങ്ങള്‍ പട്ടികവര്‍ഗത്തില്‍പ്പെട്ടവരാണ്. പട്ടികജാതി കുടുംബങ്ങള്‍ 12,763. മറ്റ് വിഭാഗം 48,222. 2737 തീരദേശ കുടുംബവും അതിദരിദ്രരായുണ്ട്. അതിജീവന പ്ലാന്‍ തയ്യാറാക്കും അതിദരിദ്ര കുടുംബങ്ങളുടെ അതിജീവനത്തിന് കുടുംബാധിഷ്ഠിത മൈക്രോ പ്ലാന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ബജറ്റിലും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക.