പുലി ഭീതിയില്‍ വാളാട്
വാളാട്: കഴിഞ്ഞ ദിവസം രാത്രിയാണ് പി കുന്നേല്‍ ഭാഗത്തുനിന്നും വാളാട് ടൗണിലേക്ക് വന്ന ജോയല്‍ റോഡരികില്‍ പുലിയെ കണ്ടതായി പറയുന്നത്. വാഹനത്തിന് അരികിലൂടെ പുലി വയലിലേക്ക് ഇറങ്ങിയെന്നും ഇയാള്‍ പറയുന്നു.
തുടര്‍ന്ന് രാത്രിയോടെ വരയാല്‍ എസ്എഫ്ഒയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രാവിലെ നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പാദത്തിന് സമാനമായ പാട് കണ്ടെത്തിയെങ്കിലും ഇത് പൂച്ചപ്പുലി വര്‍ഗത്തില്‍പ്പെട്ട ജീവിയുടേതാണെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
എന്നാല്‍ മുക്കാല്‍ മീറ്ററോളം ഉയരമുള്ളതാണ് താന്‍ കണ്ട ജീവിയെന്ന് ജോയല്‍ പറഞ്ഞു. ഒരു മാസം മുമ്പാണ് എടത്തനയില്‍ വന്യജീവി ആടിനെ ആക്രമിച്ചു കൊന്നത്. ഏതായാലും പുലി ഇറങ്ങിയെന്ന പ്രചാരണത്തില്‍ ഏറെ ആശങ്കയിലാണ് ഇവിടെയുള്ള ക്ഷീരകര്‍ഷകരും നാട്ടുകാരും.