കേരളത്തിലെ കൊവിഡ് വ്യാപനം;അഞ്ച് നിര്‍ദേശങ്ങളുമായി കേന്ദ്രം

0

കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഞ്ച് നിര്‍ദേശങ്ങളുമായി കേന്ദ്രം. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചുള്ള കര്‍ശന നിയന്ത്രണ നടപടികള്‍ പാലിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തുള്ള സ്ഥലത്തേക്കു കേസുകള്‍ പടരാതിരിക്കാന്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണം.

പോസിറ്റീവാകുന്ന ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2025 ആളുകളുടെ സമ്പര്‍ക്കപട്ടിക തയാറാക്കി ക്വാറന്റീനിലാക്കണം.

ഹോം ഐസലേഷന്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കണം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.

ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കണം.

പരിശോധന വര്‍ധിപ്പിക്കണം.

രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും രോഗികളുമായി അടുത്ത് ഇടപഴകിയവര്‍ക്കും പരിശോധനയില്‍ പ്രഥമ പരിഗണന നല്‍കണം.

കോവിഡ് ജനിതക വ്യതിയാനത്തെക്കുറിച്ച് പഠനം നടത്തണം.

രണ്ടാം ഡോസ് വാക്‌സീന് അര്‍ഹരായവര്‍ക്ക് എത്രയും വേഗം ലഭിക്കാന്‍ കേരളത്തിന്റെതായ മാതൃക തയാറാക്കണമെന്നും നിര്‍ദേശമുണ്ട്.

2021 ജൂലൈ 19 മുതല്‍ കേരളത്തില്‍ രോഗം വര്‍ധിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈയില്‍ ശരാശരി 13,500 കേസായിരുന്നെങ്കില്‍ ഓഗസ്റ്റില്‍ 19,500 കേസ് ആയി. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ്. കേരളത്തിലെ 14 ജില്ലകളിലും രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) കൂടുതലാണ്. തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ 10 ലക്ഷം പേരില്‍ നാലായിരത്തില്‍ അധികം പേര്‍ പോസിറ്റീവാണെന്നും കത്തില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!