ബത്തേരി ആറാം മൈലില്‍  കാട്ടാനകളുടെ താണ്ഡവം

0

 

കഴിഞ്ഞ രാത്രി ആറാംമൈലില്‍ ഇറങ്ങിയ കാട്ടാനകള്‍ പ്രദേശവാസിയായ ഡോ.സുരേന്ദ്രമോഹന്റെ കൃഷിയിടത്തിലെ ഔഷധചെടികളടക്കം വ്യാപകമായി നശിപ്പിച്ചു. കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രദേശത്തെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യം.കൃഷി നാശത്തിന് പുറമെ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന പൈപ്പ് ലൈനുകളും കാട്ടാനകള്‍ തകര്‍ത്തു. ഇതുവഴി വന്‍ സാമ്പത്തിക നഷ്ടമാണ് കര്‍ഷകന് ഉണ്ടായിരിക്കുന്നത്.

സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ആറാം മൈലിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ രാത്രി പ്രദേശത്ത് ഇറങ്ങിയ കാട്ടാനകള്‍ പ്രദേശവാസിയായ ഡോ- സുരേന്ദ്ര മോഹന്റെകൃഷിയിടത്തില്‍  വ്യാപക കൃഷിനാശം വരുത്തി.
തെങ്ങ്,കവുങ്ങ്,വാഴ,കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകളും,കൃഷിയിടത്തിലെ ഔഷധസസ്യങ്ങളും കാട്ടാനകള്‍ നശിപ്പിച്ചു. വനാതിര്‍ത്തിയിലെ ആന കിടങ്ങ് ഊര്‍ന്നിറങ്ങി കയറിയാണ് കാട്ടാന കൃഷിയിടത്തിലെത്തി കൃഷി നാശം വരുത്തിയത്. വനാതിര്‍ത്തിയിലെ ആനപ്രതിരോധ സംവിധാനങ്ങള്‍ കൃത്യമായി പരിപാലിക്കാത്തതാണ് കാട്ടാന കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ കാരണമെന്നാണ് ആരോപണം.കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും വനാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം കാണുമെന്നുമാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!