42 പവന്‍ കൈക്കലാക്കി, ഉപദ്രവിച്ചു; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതിയുമായി യുവതി

0

സുല്‍ത്താന്‍ ബത്തേരി മൂലങ്കാവില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ യുവതിയും മാതാവും രംഗത്ത്. വിവാഹസമ്മാനമായി നല്‍കിയ ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം തന്നെ മര്‍ദ്ധിച്ചെന്നും യുവതി വെളിപ്പെടുത്തി. ഓടപ്പള്ളം അരയന്‍പറമ്പില്‍ വീട്ടില്‍ അശ്വതിയും മാതാവുമാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലന്നും കുടുംബം. അതേസമയം എഫ് ഐ ആര്‍ ഇട്ട കേസില്‍ അറസ്റ്റടക്കമുള്ള തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നും പൊലിസ്.

സ്ത്രീധന സമ്മാനമായി നല്‍കിയ 42 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി മാനസികമായും ശാരീരകമായും ഉപദ്രവിച്ചുവെന്ന പരാതിയുമായാണ് യുവതി മാധ്യമങ്ങള്‍ക്കുമുന്നിലെത്തിയത്. 2020 ആഗസ്റ്റ് 17നാണ് അശ്വതിയുടെയും കൊട്ടാരക്കര സ്വദേശി സുരേഷിന്റെയും വിവാഹം നടന്നത്. അന്നുമുതല്‍ പലതവണയായി സ്വര്‍ണാഭരണങ്ങള്‍ പല ആവശ്യങ്ങള്‍ പറഞ്ഞ് സുരേഷും വീട്ടുകാരും തട്ടിയെടുക്കുകയായിരന്നുവെന്നാണ് അശ്വതി ആരോപിക്കുന്നത്.

പിന്നീട് വീണ്ടും പത്തുലക്ഷവും തന്റെ അമ്മയുടെ പേരിലുളള ഭൂമിയും ആവശ്യപ്പെട്ട് നിര്‍ന്തരം മാനസികമായും ശാരീരകമായും പീഡിപ്പിച്ചുവെന്നുമാണ് അശ്വതി ആരോപിക്കുന്നത്. തുടര്‍ന്ന് തന്നെ വീട്ടിലേക്ക് കൊണ്ടുവന്നുവിടുകായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഇതില്‍ നീതിആവശ്യപ്പെട്ട് കൊട്ടാരക്കര പൊലിസിലും, വനിതാകമ്മീഷനിലും ആദ്യം പരാതി നല്‍കി. പിന്നീട് ജില്ലാപൊലിസ് സൂപ്രണ്ടിനും, ബത്തേരി പൊലിസിലും പരാതിനല്‍കി നാലുമാസം പിന്നിട്ടിട്ടും ഇതുവരെ തനിക്ക് നീതി ലഭിച്ചിട്ടില്ലന്നുമാണ് അശ്വതി ആരോപിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!