ദുബൈയില്‍ പൊലീസിന് കൈക്കൂലി നല്‍കാന്‍ ശ്രമം; പ്രവാസി ബിസിനസുകാരനെതിരെ നടപടി

0

പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരനെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 51കാരനായ ബിസിനസുകാരനാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം വാഗ്ദാനം ചെയ്‍തത്. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. മറ്റൊരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായി അല്‍ റഫാ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന സമയത്താണ് ഇയാള്‍ പണം വാഗ്ദാനം ചെയ്‍തത്. തന്നെ മോചിപ്പിക്കുകയും കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്‍താല്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഓരോ ലക്ഷം ദിര്‍ഹം വീതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ആദ്യ ഗഡുവായി നല്‍കാന്‍ 50,000 ദിര്‍ഹം വീതം കൊണ്ടുവന്ന രണ്ട് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്‍തു. മൂന്ന് പേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!