രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സീന്‍ അടുത്ത മാസം മുതല്‍ നല്‍കി തുടങ്ങിയേക്കും. അനുമതിക്കായുള്ള നടപടികള്‍ അവസാന ഘട്ടിത്തിലാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. രണ്ട് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ളവരുടെ വാക്‌സീനുകളുടെ ട്രയല്‍ പുരോഗമിക്കുകയാണ്.
കൊവാക്‌സീന്റെ ഈ പ്രായവിഭാഗത്തിലുള്ളവരുടെ ട്രയല്‍ രണ്ടാം ഘട്ട – മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്‌സ് എന്നീ വാക്‌സീനുകളും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
സൈഡസ് കാഡില്ല വാക്‌സീന് 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ നിന്ന് അനുമാനിക്കുന്നത്.