സിനിമാ തീയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും

0

സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും. തീയറ്റര്‍ സംഘടനായ ഫിയോക്കിന്റെതാണ് തീരുമാനം. ‘2018’ സിനിമ കരാര്‍ ലംഘിച്ച് ഒടിടിക്ക് നേരത്തെ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന തീയറ്റര്‍ ഉടമകളുടേതാണ് തീരുമാനം. നാളെയും മറ്റന്നാളുമായി സിനിമ കാണുന്നതിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകള്‍ പറഞ്ഞു.

സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമെ ഒടിടി പ്ലാറ്റ് ഫോമില്‍ സിനിമ റിലീസ് ചെയ്യാവൂ എന്നായിരുന്നു തീയറ്റര്‍ ഉടമകളും സിനിമാ നിര്‍മ്മാതാക്കളും തമ്മില്‍ ഉണ്ടാക്കിയ ധാരണ. എന്നാല്‍ ആ കരാര്‍ ലംഘിച്ച് പല സിനിമകളും ഒടിടി പ്ലാറ്റ് ഫോമിലെത്തുന്നതായും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

തീയറ്ററുകളില്‍ നല്ല തിരക്കുണ്ടായ ചിത്രമായ 2018 നാളെ സോണി ലിവ് ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുകയാണ്. ചിത്രം ഇറങ്ങി മൂപ്പത്തിമൂന്നാം ദിവസമാണ് ചിത്രം ഒടിടിയിലെത്തുന്നത്. തീയേറ്റര്‍ ഉടമകളുമായി സിനിമ നിര്‍മ്മാതാക്കള്‍ ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണ് ഇതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ഇത്തരത്തില്‍ മുന്നോട്ടുപോകാനാവില്ല. തീയേറ്റര്‍ വ്യവസായം വലിയ പ്രതിസന്ധിയിലാണ്. റിലീസ് ചെയ്ത ചിത്രങ്ങള്‍ നേരത്തെ ഒടിടിയിലെത്തുന്ന സാഹചര്യത്തില്‍ കുടുംബങ്ങള്‍ സിനിമ കാണാനായി തീയേറ്ററില്‍ എത്തുന്നില്ലെന്നും ഉടമകള്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!