സൗജന്യ ഉച്ച ഭക്ഷണ കൂപ്പണ്‍ പ്രകാശനം ചെയ്ത് കൊണ്ട് ചെയര്‍മാന്‍ കെയര്‍ ലഞ്ച് പദ്ധതി സാംസ്‌കാരിക പ്രവര്‍ത്തകനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കനവ് മേധാവി കെ.ജെ.ബേബി ഉദ്ഘാടനം ചെയ്തു.ജുനൈദ് കൈപ്പാണി അധ്യക്ഷനായിരുന്നു. സിവില്‍ സ്റ്റേഷനില്‍ വിവിധ ഓഫീസ് ആവശ്യങ്ങള്‍ക്ക് എത്തിപ്പെടുന്ന സാധാരണക്കാരില്‍ ഭക്ഷണത്തിന് സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് സൗജന്യ ഉച്ച ഭക്ഷണ കൂപ്പണ്‍ നല്‍കി സഹായിക്കുന്ന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള പ്രത്യേക കരുതല്‍ പരിപാടിയാണ് ചെയര്‍മാന്‍ കെയര്‍ ലഞ്ച്. വിവിധ ആവശ്യങ്ങള്‍ക്കായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ദിനേന നൂറുകണക്കിന് സാധരണക്കാര്‍ എത്തുന്ന ജില്ലാ ഭരണ കാര്യാലയമായ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള വിശക്കുന്നവന് ഒരു നേരത്തെ ഊണ് എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള പരിപാടി സംഘടിപ്പിച്ചത്. ഫാദര്‍ ജോസ് മേച്ചേരില്‍, എം.എം മേരി, അന്‍വര്‍ സാദിഖ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.