അനുമതി ലഭിച്ചാല്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കും വിദ്യാഭ്യാസമന്ത്രി

0

കേന്ദ്ര സര്‍ക്കാരിന്റേയും കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജന്‍സികളുടേയും അനുമതി ലഭിച്ചാല്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകള്‍ തുറക്കാനുള്ള സാധ്യത സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

എസ്എസ്എല്‍സി പരീക്ഷഫലത്തില്‍ എ പ്ലസിലുണ്ടായ വര്‍ധനയില്‍ അഭിമാനിക്കാമെന്നും പരീക്ഷ കഷ്ടപ്പെട്ട് എഴുതിയാണ് വിദ്യാര്‍ത്ഥികള്‍ നേട്ടമുണ്ടാക്കിയതെന്നും ശിവന്‍കുട്ടി പറഞ്ഞു. എ പ്ലസ് വര്‍ധനയ്‌ക്കെതിരെ വന്ന ട്രോളുകളെ വിമര്‍ശിച്ച ശിവന്‍കുട്ടി തമാശ നല്ലതാണെന്നും
എന്നാല്‍ കുട്ടികളെ വേദനിപ്പിക്കുന്ന തമാശ വേണ്ടെന്നും പറഞ്ഞു.

ഓണ്‍ലൈന്‍ പഠനം കാരണം36 ശതമാനം കുട്ടികള്‍ക്ക് കഴുത്തു വേദനയും 27 ശതമാനം പേര്‍ക്ക് കണ്ണിന് വേദനയും ഉണ്ടെന്ന് എസ്‌സിആര്‍ടിയുടെ റിപ്പോര്‍ട്ടുണ്ട്. കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും വ്യായാമം ഉറപ്പ് വരുത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.

error: Content is protected !!