സണ്‍ ഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ്. ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നു മുതല്‍ പരിശോധന നടത്താന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കി. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഒട്ടിക്കരുതെന്നാണ് കോടതി വിധി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്പെഷല്‍ ഡ്രൈവ് നടത്താനാണ് ഗതാഗത കമ്മിഷണര്‍ക്ക് മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കിയത്.
പരിശോധനാ വിവരം റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെയാണ് പരിശോധനാ നടപടികള്‍ വേഗത്തിലാക്കുന്നത്. വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളില്‍ രൂപമാറ്റങ്ങളൊന്നും അനുവദിക്കില്ല.