പി.കെ.എസ്.ഏരിയാ കമ്മിറ്റി ധർണ്ണ സമരം നടത്തി

0

പട്ടികജാതി ക്ഷേമസമിതി SBI യുടെ തെറ്റായ നടപടിയിൽ പ്രതിക്ഷേധിച്ച് പി.കെ.എസ്.ഏരിയാ കമ്മിറ്റി ധർണ്ണ സമരം നടത്തി. SBlയുടെ പ്രവർത്തനത്തിന് ആവശ്യമായവരെ സംവരണ മാനദണ്ഡങ്ങൾ പാലിച്ച് സ്ഥിരം ജീവനക്കാരായി നിയമിക്കുക, താത്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ, സംവരണതത്വം പാലിക്കുക, താത്ക്കാലിക നിയമനങ്ങളിൽ കേന്ദ്ര സർക്കാർ നിയമം നടപ്പാക്കുക, ഇപ്പോൾ പുറപ്പെട്ടുവിച്ചിട്ടുള്ള വിജ്ഞാപനം റദ്ദാക്കുക സംവരണവ്യവസ്ഥ ഉൾപ്പെടുത്തി പുനർവിജ്ഞാപനം പുറപ്പെടുവിക്കുക ,എ ന്നി മുദ്രാവാര്യങ്ങൾ ഏറ്റെടുത്ത് നടത്തിയ ധർണ്ണാ സമരം പി.കെ.എസ് ഏരിയാ സെക്രട്ടറി കെ.വി.രാജു ഉദ്ഘാടനം ചെയ്തു, ഷെറിൻ കെ.ജി സ്വാഗതവും, മഞ്ജു മുത്തു അദ്ധ്യക്ഷനായി, കെ.കെ.സുനിൽ, കെ.ശങ്കരൻ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!