വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 46 ജീവനുകള്‍ 

0

വന്യജീവി ആക്രമണത്തില്‍ ജില്ലയില്‍ മനുഷ്യജീവനുകള്‍ നഷ്ടപെടുന്നത് മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിക്കുന്നത് ആശങ്കയിടയാക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിന്നിടെ വന്യജീവി ആക്രമണത്തില്‍ 46 ജീവനുകാളണ് പൊലിഞ്ഞത്. മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ കടുവയുടെ ആക്രമണം കൂടിയതും വനാതിര്‍ത്തിയിലെ കര്‍ഷകരുള്‍പ്പടെയുള്ളവരുടെ ഉറക്കം കെടുത്തുകയാണ്. മുന്‍കാലങ്ങളിലൊന്നും ഇല്ലാത്തവിധമാണ് ജില്ലയില്‍ വന്യമൃഗ- മനുഷ്യസംഘര്‍ഷം അടുത്തകാലത്തായി ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇത്തരത്തില്‍ വന്യമൃഗ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞത് 46 പേര്‍ക്കാണ്. എല്ലാവരും വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കര്‍ഷക ജനതയും. ഇതില്‍ 38 പേരുടെ ജീവനും പൊലിഞ്ഞതും കാട്ടാനയുടെ ആക്രമണത്തിലാണ്. രണ്ട് പേര്‍ കാട്ടുപോത്തുകളുടെ ആക്രമണത്തിലും, ഒരാള്‍ പന്നിയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. ഇതില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടപെട്ടത് കടുവയുടെ ആക്രമണത്തിലാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് കടുവയുടെ ആക്രമണത്തില്‍ ഇത്രയുംപേര്‍ കൊല്ലപ്പെട്ടത്. വയനാട് വന്യജീവിസങ്കേതത്തിലാണ്  കൂടുതല്‍ പേര്‍ക്കുംവന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. 19 പേരാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 4 പേരും കടുവയുടെ ആക്രമണത്തിലും. ഇത്തരത്തില്‍ വന്യജീവി സംഘര്‍ഷം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതും മനുഷ്യജീവന് ഭീഷണിയാകുന്നതും ഭയാശങ്കയോടെയാണ് വനാതിര്‍ത്തിയിലെ കര്‍ഷക ജനതയും വയനാടും ഒന്നടങ്കം നോക്കികാണുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!