ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനത്തിലെ എല്ലാ പ്രദേശത്തുമുളള കുട്ടികള്‍ക്ക് അടിസ്ഥാന ഫുട്‌ബോള്‍ പരിശീലനം നല്‍കി.ലോകകപ്പ് മത്സരങ്ങള്‍ പ്രോത്സാഹനമാക്കി മികച്ച താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന വ്യാപക പരിശീലന പ്രചരണ പരിപാടിയായ വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന് വയനാടും ഒരുങ്ങി.ലോകകപ്പ് 2022 നെ കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും സന്ദേശം എത്തിക്കുക എന്നതാണ് ക്യാമ്പയിന്‍ ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ 1000 കേന്ദ്രങ്ങളില്‍ 10 നും 12 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് ദശദിന പരിശീലന പരിപാടി സംഘടിപ്പിക്കും.കായിക ക്ഷമതയും ഫുട്‌ബോള്‍ അഭിരുചിയും ഉളള കുട്ടികളെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കും. ഓരോ കേന്ദ്രത്തിലും (Goal Centre) 100 കുട്ടികള്‍ക്ക് 10 ദിവസത്തെ അടിസ്ഥാന പരിശീലനം നല്‍കുന്നതാണ്. (നവംബര്‍ 11 മുതല്‍ 20 വരെ) നവംബര്‍ 20 ന് ഓരോ കേന്ദ്രത്തിലും പരിശീലനം നേടുന്ന കുട്ടികള്‍ മുഖേന എത്തിക്കുന്ന ആയിരം പേര്‍ ഓരോ ഗോള്‍ വീതം ഗോള്‍ പോസ്റ്റിലേക്ക് ഗോള്‍ ചെയ്ത് അവരെ ഈ ക്യാമ്പയിന്റെ ഭാഗമാക്കും. ഈ പ്രചരണ പരിപാടികള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ SAY NO TO DRUGS ലഹരി വിരുദ്ധ പരിപാടിക്ക് പരമാവധി പ്രചരണം നല്‍കണം.
പദ്ധതിയുടെ നിര്‍വ്വഹണ ചുമതല സ്‌പോര്‍ട്‌സ് കൗണ്‍സിലിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായിരിക്കും ജില്ലാതല ഏകോപനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനും സംസ്ഥാനതല ഏകോപനം കൗണ്‍സിലിനുമായിരിക്കും. കായികയുവജനകാര്യ വകുപ്പ് ജില്ലയിലെ 71 കേന്ദ്രങ്ങള്‍ക്ക് 2 ഫുട്‌ബോളും 3000 രൂപയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേന വിതരണം ചെയ്യും. ഓരോ സെന്ററിലും നവംബര്‍ 11 മുതല്‍ 100 കുട്ടികള്‍ക്ക് ഒരു മണിക്കൂര്‍ വീതം പരിശീലനം നല്‍കുന്നതാണ്. പരിശീലകനെ പ്രാദേശികമായി കണ്ടെത്തേണ്ടതാണ്. നവംബര്‍ 20 ഓരോ കേന്ദ്രത്തിലും ഓരോ കുട്ടിയും ഗോള്‍ സെന്ററിലെത്തിക്കുന്ന 10 പേര്‍ക്ക് ഒരോ ഗോള്‍ സ്‌കോര്‍ ചെയ്യുന്നതിനുളള അവസരം ഉണ്ടാകും. ഇതുവഴി ഓരോ സെന്ററിലും 1000 ഗോള്‍ സ്‌കോര്‍ ചെയ്യപ്പെടും. അങ്ങനെ സംസ്ഥാനത്താകെ 10 ലക്ഷം ഗോളുകള്‍ സ്‌കോര്‍ ചെയ്യും.ഒരോ ജില്ലയിലെയും സന്തോഷ് ട്രോഫി/ഐ.എസ്.എല്‍ താരങ്ങളാണ് മില്യണ്‍ ഗോള്‍ അംബാസിഡര്‍മാരായി
താരങ്ങളായിരിക്കും പ്രവര്‍ത്തിക്കുന്നത്.