ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍

0

ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതിയാണ് താളം തെറ്റിയത്.സര്‍ക്കാര്‍ ഒരുകുട്ടിക്ക് നല്‍കുന്ന എട്ട് രൂപകൊണ്ട് പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത് അവസ്ഥയിലാണ് അധ്യാപകര്‍. ഇവര്‍ക്ക് പിടിഎ ഫണ്ടില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.20 ന് മുകളില്‍ കുട്ടികള്‍ പഠിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലാണ് ഏറെ പ്രതിസന്ധി.ഇതോടെ അധ്യാപകര്‍ സ്വന്തം കയ്യില്‍ നിന്നും പണംഎടുത്താണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ ഒരു കുട്ടിക്ക് എട്ടുരൂപയെന്നത് 12 രൂപയെങ്കില്‍ ആക്കിവര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്.

ഇവിടങ്ങളില്‍ രണ്ട് ഷിഫ്റ്റായാണ് ക്ലാസുകള്‍ നടക്കുന്നത്. എന്നാല്‍ ഭക്ഷണം ഉണ്ടാക്കുന്നതിന് ഒരുപോലെ ചെലവുവരുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനുപുറമെപച്ചക്കറി, ഗ്യാസ്, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില വര്‍ധനവും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. നിലവില്‍ ഒരുകുട്ടിക്ക് 8 രൂപയാണ് ഒരു ദിവസത്തേക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഈ തുകകൊണ്ട് പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാവുന്നുമില്ല. നിലവില്‍ മറ്റ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പോലെ പിടിഎ ഫണ്ട് ഇല്ലാത്തതിനാല്‍ ഫണ്ട് കണ്ടെത്താനും ഏകാധ്യാപക വിദ്യാലയങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇതോടെ അധ്യാപകര്‍ സ്വന്തം കയ്യില്‍ നിന്നും പണംഎടുത്താണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ ഒരു കുട്ടിക്ക് എട്ടുരൂപയെന്നത് 12 രൂപയെങ്കില്‍ ആക്കിവര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!