ഇന്ന് ചിത്തിര; തിരുവോണത്തിലേക്കുള്ള കാത്തിരിപ്പില്‍ മലയാളികള്‍

0

മഹാബലി തമ്പുരാന് വരവേല്‍പ്പേകിയാണ് മലയാളികള്‍ ഓണം കൊണ്ടാടുന്നത്.ഇന്ന് മലയാളികള്‍ രണ്ടാം ദിനമായ ചിത്തിര ആഘോഷിക്കുകയാണ്. ഇന്നലെ അത്തം ഇടാന്‍ ആരംഭിച്ച മലയാളികള്‍ ഇന്ന് പൂക്കളത്തില്‍ ഒരു വരി പൂവ് കൂടി ചേര്‍ത്ത് പൂക്കളത്തിന്റെ ഭംഗി വര്‍ധിപ്പിക്കും.കൂടാതെ ജനങ്ങള്‍ മഹാബലിയെ വരവേല്‍ക്കാന്‍ വീട് വൃത്തിയാക്കുന്ന ദിവസം കൂടിയാണ് ചിത്തിര.പിന്നെയുള്ള എട്ട് ദിവസങ്ങള്‍ മഹാബലിക്കായുള്ള കാത്തിരിപ്പാണ്.ചിങ്ങമാസത്തിലെ അത്തംനാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളില്‍ വീട്ടുമുറ്റത്ത് ഒരുക്കുന്ന പൂക്കള്‍ കൊണ്ടുള്ള ഒരു അലങ്കാരമാണ് അത്തപ്പൂക്കളം. അത്തം ദിനത്തില്‍ ഒരു പൂവ് കൊണ്ട് മാത്രമാണ് പൂക്കളം തീര്‍ക്കുന്നത്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന്‍ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് വിശ്വാസം. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാന്‍ എല്ലാ ജനങ്ങള്‍ക്കും സാധിക്കാതെ വന്നപ്പോള്‍ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതില്‍ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാന്‍ തൃക്കാക്കരയപ്പന്‍ അനുവദിച്ചുവെന്നാണ് ഐതിഹ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!