അല്‍ കറാമ ഡയാലിസിസ് രണ്ടാം വര്‍ഷത്തിലേക്ക് 

0

സേവന പാതയില്‍ വയനാടിന്റെ  യശസ്സുയര്‍ത്തി വെള്ളമുണ്ട അല്‍ കറാമ ഡയാലിസിസ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് ഭാരവാഹികളായ ഇബ്രാഹിം കൈപ്പാണി ,പി പി സ്റ്റാന്‍ലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നിര്‍ധന രോഗികള്‍ക്ക് തീര്‍ത്തും സൗജന്യമായി ഡയാലിസിസ് സൗകര്യമൊരുക്കുന്ന മലബാര്‍ മേഖലയിലെ ഏക സ്ഥാപനമായ സെന്റര്‍ നടപ്പുവര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്, ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം വയനാടിന് പുറത്ത് ഡയാലിസിസ് നടത്തിവന്ന രോഗികള്‍ക്ക് കൊവിഡ് കാലയളവില്‍ അല്‍കറാമയിലാണ് ഡയാലിസിസ് നടത്തിയത്, വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക ,പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും, പൊതു പ്രവര്‍ത്തകരുമടങ്ങുന്ന ഭരണ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!