സംസ്ഥാനത്ത് ശിശുമരണ നിരക്ക് കുറയ്ക്കാനായെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ആരോഗ്യ രംഗത്ത് കേരളം മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യകേന്ദ്രം ഒപി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നൂല്‍പ്പുഴയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെയുള്ള ചികിത്സയും ടെലി മെഡിസിന്‍ യുണിറ്റും കൂടി വരുന്നതോടെ ഏറെ രോഗികള്‍ക്ക് അത് ഏറെ ആശ്വാസമാകും.സംസ്ഥാനത്തെ ആദ്യ ഇ-ഹെല്‍ത്ത് സംവിധാന ചികിത്സയാണ് നൂല്‍പ്പുഴയില്‍. നൂല്‍പ്പുഴ പഞ്ചായത്ത് 1.38 ലക്ഷം രൂപയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കിമാറ്റാനായി ഇതിനകം ചെലവഴിച്ചത്.കേന്ദ്രത്തിലെത്തുന്ന രോഗികള്‍ക്ക് ഒപി ടിക്കറ്റിനൊപ്പം യുണിക് ഹെല്‍ത്ത് കാര്‍ഡും നല്‍കും .ആദിവാസി ഗര്‍ഭിണികള്‍ക്കായി പ്രതീക്ഷ എന്ന പേരില്‍ ഗര്‍ഭകാല പരിചരണ കേന്ദ്രവും ഇവിടെ പ്രവര്‍ത്തനം തുടങ്ങി.ആധുനിക വാര്‍ഡുകളും ,ശിശു സംരക്ഷണ വാക്‌സിലേഷന്‍ മുറികളും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post