ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണില്‍ സംസാരിച്ചാല്‍ ഇനി ലൈസന്‍സ് പോകും. ഫോണ്‍ ഉപയോഗം മൂലം അപകട നിരക്കു കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ നടപടി കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ട്രാഫിക് പൊലീസ്.വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിച്ചാല്‍ മാത്രമേ ഇതുവരെ കേസെടുത്തിരുന്നുള്ളൂവെങ്കില്‍, ഇനി ബ്ലൂടൂത്ത് സംസാരവും പിടികൂടും. തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യിക്കാനും നിര്‍ദേശമുണ്ട്.മൊബൈല്‍ ഫോണിനെ ബ്ലൂടൂത്ത് വഴി വാഹനത്തിനുള്ളിലെ സ്പീക്കറുമായി ബന്ധിപ്പിച്ച് ‘ഹാന്‍ഡ്‌സ് ഫ്രീ’ ആയി സംസാരിക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുവെന്നു കണ്ടാണ് നടപടി. ഇതിനും കേസെടുക്കാന്‍ മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ടെങ്കിലും നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു.നിയമം നടപ്പാക്കുന്ന കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും ബ്ലൂടൂത്ത് ഉപയോഗിച്ചു ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നത് ഒഴിവാക്കണമെന്നു മോട്ടര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നു. വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റത്തിലേക്കു ഫോണ്‍ ബ്ലൂടൂത്ത് ഉപയോഗിച്ചു ബന്ധിപ്പിക്കാനാകും.ഇതുവഴി ഫോണില്‍ സംസാരിക്കാന്‍ പ്രയാസവുമില്ല. എന്നാല്‍, വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധ മാറാന്‍ സാധ്യതയുള്ള എന്തും വാഹനത്തില്‍ ഉപയോഗിക്കുന്നത് അപകടകരമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.