ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സിറ്റിങ് 10 ന് കല്‍പ്പറ്റയില്‍

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം ഒക്ടോബര്‍ 10 ന് തിങ്കള്‍ രാവിലെ 10.30 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. വിവരാവകാശനിയമവുമായി ബന്ധപ്പെട്ട അപ്പീല്‍ അതോറിറ്റികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, തല്പരരായ കക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് കമ്മീഷന്‍ അറിയിച്ചു.

നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന വകുപ്പും സംരഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പും സംയുക്തമായി വ്യവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 ന് രാവിലെ 10 മുതല്‍ 12.30 വരെ കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തുന്നു. മേളയില്‍ ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കും. എഞ്ചിനീയറിംഗ്/നോണ്‍ എഞ്ചിനീയറിംഗ് ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവ സഹിതം മേളയില്‍ ഹാജരാകണം. ഫോണ്‍: 04936 205519, 9497825130.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതി വയനാട് ജില്ലാ ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 20 നകം അതത് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: ജില്ലാ കോര്‍ഡിനേറ്റര്‍, നവകേരളം കര്‍മ്മപദ്ധതി-2, ഒന്നാം നില, ആസൂത്രണ ഭവന്‍, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ. ഫോണ്‍: 9188120334.

എം.ബി.എ സീറ്റൊഴിവ്

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ ജനറല്‍ വിഭാഗത്തിലും, സംവരണ വിഭാഗങ്ങളായ എസ്.സി, എസ്.ടി, ഒ.ഇ.സി, ഫിഷര്‍മാന്‍ വിഭാഗത്തിലും സീറ്റൊഴിവ്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് യോഗ്യത. കെ മാറ്റ് എന്‍ട്രന്‍സ് പരീക്ഷ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് meet.google.com/obf-mmcs-bqy എന്ന ലിങ്കില്‍ ഒക്ടോബര്‍ 10 ന് രാവിലെ 10 ന് നടക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.kicma.ac.in ഫോണ്‍: 8547618290, 9447002106.

പി.ജി സീറ്റ് ഒഴിവ്

കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ. കോളജില്‍ ഒന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി, എം.കോം കോഴ്‌സുകളില്‍ എസ്.ടി. വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ 2022 ലെ പി.ജി. ക്യാപ് രജിസ്‌ട്രേഷന്‍ നടത്തിയ (ലെയ്റ്റ് ക്യാപ് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ) അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് 12 നകം കോളജില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ 04936 204569 നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ. കോളജില്‍ ബി.എസ്.സി, എം.എസ്.സി. ഇലക്ട്രോണിക്‌സ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 12ന് വൈകീട്ട് 5 നകം കോളജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 8848629527.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2022-23 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 31 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറം ജില്ലാ ഓഫീസിലും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ www.kmtwwfb.org എന്ന ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും. 2022 മാര്‍ച്ച് 31 ന് മുമ്പ് ക്ഷേമനിധി അംഗത്വം എടുത്തവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാന്‍ അര്‍ഹതയുള്ളത്. ഫോണ്‍: 04936206355, 9188519862.

Leave A Reply

Your email address will not be published.

error: Content is protected !!