സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 913-ാം റാങ്ക് നേടിയാണ് സിവില്‍ സര്‍വ്വീസ് പട്ടികയില്‍ കമ്പളക്കാട് കെല്‍ട്രോണ്‍ വളവിലെ ടി.കെ.ഷെറിന്‍ ഷഹാന ഇടം പിടിച്ചത്.ഫലം വന്നപ്പോള്‍ ഒന്നാഹ്ലാദിക്കാനോ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്നവരോട് സംസാരിക്കാനോ പറ്റിയ അവസ്ഥയിലായിരുന്നില്ല ഷെറിന്‍ ഷഹാന.അഞ്ച് വര്‍ഷം മുമ്പാണ് വീട്ടില്‍ വസ്ത്രങ്ങള്‍ വിരിച്ചിടുന്നതിനിടെ അപകടമുണ്ടായത്.പിന്നീട് വീല്‍ ചെയറിലായി.കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയി മടങ്ങും വഴി ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.