വയനാട്ടിലെ മുതിർന്ന സിപിഎം നേതാവും കാൽ നൂറ്റാണ്ടിലധികം സി.പി.എം. ജില്ലാ സെക്രട്ടറിയുമായിരുന്നു പി.എ. മുഹമ്മദിന്റെ നിര്യാണത്തിൽ കേരള റിപ്പോർട്ടേഴ്സ് ആൻറ് മീഡിയ പേഴ്സൻസ് യൂണിയൻ (കെ.ആർ. എം. യു ) വയനാട് ജില്ലാ കമ്മറ്റി അനുശോചിച്ചു.
ഇടത് രാഷ്ടീയ നിലപാടുകളിൽ വിട്ടുവീഴ്ച്ച ചെയ്യാതെ ലളിത ജീവിതം നയിച്ച പി.എ പാർട്ടി ഭേദമെന്യേ എവർക്കും ആദരണീയനായിരുന്നു.
എല്ലാവരും ബഹുമാനത്തോടെ പി.എ വിളിച്ചിരുന്ന പി.എ. മുഹമ്മദ് ജില്ലാ രൂപീകരണത്തിന് ശേഷമുള്ള വയനാടിന്റെ വികസന ചരിത്രത്തിൽ ശക്തമായ ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് .
ശാരീരികമായ ക്ഷീണിതനായിട്ടും ജില്ലയിലെ രാഷ്ട്രീയ മണ്ഡലത്തിൽ സജീവമായിരുന്നു പി.എ.
രാഷ്ട്രീയ നിലപാടുകളിലെ വിട്ടുവീഴ്ച്ചയില്ലായ്മ്മക്കപ്പുറത്ത് പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ യാഥാർത്ഥ്യ ബോധത്തോടെ ഇടപെടുന്ന തൊഴിലാളി നേതാവുകൂടിയായിരുന്നു പി.എ. എന്ന് ജില്ലാ കമ്മറ്റി യോഗത്തിൽ അനുസ്മരിച്ചു. ജില്ലാ പ്രസിഡൻറ് രതീഷ് വാസുദേവൻ, ജില്ലാ ജനറൽ സെക്രട്ടറി ജിംഷിൻ സുരേഷ് സംസ്ഥാന സമിതിയംഗങ്ങളായ ബെന്നി മാത്യു ,അബുതാഹിർ. മനു ദാമോധർ, ജിൻസ് തോട്ടുംകര, ജാഷിദ് കരീം,
സി.വി ഷിബു തുടങ്ങിയവർ അനുശോചന യോഗത്തിൽ സംസാരിച്ചു.