എം.എസ്.എഫ് വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവും ജനുവരി 13ന്

0

കല്‍പ്പറ്റ: എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2018 ജനുവരി 13 ന് കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥി റാലിയും പൊതു സമ്മേളനവും നടത്തും. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന സംഘടനാ ശാക്തീകരണ പദ്ധതിയായ ഇന്‍സൈറ്റിന്റെ സമാപനത്തോടനുബന്ധിച്ചാണ് ജില്ലാ തല വിദ്യാര്‍ത്ഥി റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുന്നത്. പരിപാടിയുടെ മുന്നോടിയായി പഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തക സംഗമവും നിയോജക മണ്ഡലം തലത്തില്‍ പ്രതിനിധി സമ്മേളനവും നടത്തും. തുടര്‍ന്ന് ജില്ലാ തലത്തില്‍ പ്രതിനിധി സമ്മേളനം, ഹരിത പ്രതിനിധി സമ്മേളനം എന്നിവയും സംഘടിപ്പിക്കും. കല്‍പ്പറ്റയില്‍ നടത്തുന്ന റാലിയുടെയും പൊതുസമ്മേളനത്തിന്റെയും നടത്തിപ്പിനായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം.വി.പി.സി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ വടകര സ്വാഗതം പറഞ്ഞു. പി.കെ അബൂബക്കര്‍, എന്‍.കെ.റഷീദ്, സി.മൊയ്തീന്‍ കുട്ടി, എം.മുഹമ്മദ് ബഷീര്‍, യഹ്യാഖാന്‍ തലക്കല്‍, കെ.ഹാരിസ്, അഡ്വ.എം.സി.എം ജമാല്‍, മുഫീദ തസ്‌നി, അഡ്വ.എ.പി.മുസ്തഫ, ജാസര്‍ പാലക്കല്‍, റസാഖ് അണക്കായി, മുജീബ് കേയംതൊടി, യൂനുസലി.ടി.കെ, സി.ടി.ഉനൈസ്, പി.ബീരാന്‍ കോയ, ഡോ.പി.നജ്മുദ്ധീന്‍, ഹഫീസലി എം.പി, അസീസ് വെള്ളമുണ്ട, റിയാസ് കല്ലുവയല്‍, ഷാബാസ് അമ്പലവയല്‍, അബ്ബാസ് വാഫി, മുനവ്വറലി സാദത്ത് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി അംഗംങ്ങള്‍: രക്ഷാധികാരികള്‍: പി.പി.എ കരിം, കെ.കെ.അഹമ്മദ് ഹാജി, എം.മുഹമ്മദ് ജമാല്‍, പി.കെ.അബൂബക്കര്‍, കെ.സി. മായിന്‍, എന്‍.കെ.റഷീദ്, ടി.മുഹമ്മദ്, പി.ഇബ്‌റാഹിം മാസ്റ്റര്‍, പടയന്‍ മുഹമ്മദ്, എം.മുഹമ്മദ് ബഷീര്‍, കെ.നൂറുദ്ധീന്‍, എം.പി.നവാസ്, പി.ഇസ്മായില്‍. ചെയര്‍മാന്‍: സി.മൊയ്തീന്‍ കുട്ടി. വര്‍ക്കിംഗ് ചെയര്‍മാന്‍: റസാഖ് കല്‍പ്പറ്റ. വൈസ് ചെയര്‍മാന്‍മാര്‍: നിസാര്‍ അഹമ്മദ്, എം.എ.അസൈനാര്‍, കെ.ഹാരിസ്, ബഷീറ അബൂബക്കര്‍, സൗജത്ത് ഉസ്മാന്‍, സി.എച്ച്. ഫസല്‍, മുഫീദ തസ്‌നി. ജനറല്‍ കണ്‍വീനര്‍: ലുഖ്മാനുല്‍ ഹക്കീം.വി.പി സി., ജോയിന്റ് കണ്‍വീനര്‍: മുനീര്‍ വടകര കണ്‍വീനര്‍മാര്‍: എം.പി.ഹഫീസലി, അസീസ് വെള്ളമുണ്ട, റിയാസ് കല്ലുവയല്‍, അര്‍ഷാദ് പനമരം, ഷാബാസ് അമ്പലവയല്‍, നസ്‌റിന്‍ കുന്നമ്പറ്റ. വിവിധ സബ് കമ്മിറ്റികള്‍: ഫിനാന്‍സ്: യഹ്യാഖാന്‍ തലക്കല്‍ (ചെയര്‍മാന്‍), പി.കെ.അസ്മത്ത് (ജന. കണ്‍വീനര്‍), അസറുദ്ധീന്‍ കല്ലായി (ജോ.കണ്‍വീനര്‍). പോഗ്രാം: അഡ്വ.എം.സി.എം. ജമാല്‍ (ചെയര്‍മാന്‍) അഡ്വ.എ.പി.മുസ്തഫ (ജനറല്‍ കണ്‍വീനര്‍) സ്വഫ്‌വാന്‍ വെള്ളമുണ്ട (ജോ. കണ്‍വീനര്‍). പബ്ലിസിറ്റി: സി.കെ.ഹാരിഫ് (ചെയര്‍മാന്‍) സി.ടി.ഉനൈസ് (ജനറല്‍ കണ്‍വീനര്‍) അബ്ബാസ് വാഫി (ജോ. കണ്‍വീനര്‍). സ്‌റ്റേജ് ആന്റ് സൗണ്ട്: ടി.ഹംസ (ചെയര്‍മാന്‍) കേയം തൊടി മുജീബ് (ജനറല്‍ കണ്‍വീനര്‍) ഇസ്മായില്‍ മാണ്ടാട് (ജോ. കണ്‍വീനര്‍) റാലി: പി.പി.അയ്യൂബ് (ചെയര്‍മാന്‍) സലീം മേമന (ജനറല്‍ കണ്‍വീനര്‍) മുനവ്വറലി സാദത്ത് (ജോ. കണ്‍വീനര്‍). മീഡിയ: ഷമീം പാറക്കണ്ടി (ചെയര്‍മാന്‍) കെ.എസ്. മുസ്തഫ (ജനറല്‍ കണ്‍വീനര്‍) ഷക്കീര്‍ പടിഞ്ഞാറത്തറ (ജോ. കണ്‍വീനര്‍).

Leave A Reply

Your email address will not be published.

error: Content is protected !!