കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ സംസ്‌ഥാന ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം.
*ആശുപത്രിക്കുള്ളില്‍ പുകവലിയും രോഗീപരിചരണത്തിനുള്ള വെള്ളം തിളപ്പിക്കല്‍, ചൂടാക്കല്‍, പാചകം എന്നിവയും ഒഴിവാക്കണമെന്നു മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്.
കോവിഡ് രോഗികള്‍ക്കായി മിക്ക ആശുപത്രികളും ഓക്‌സിജന്‍ ഉപയോഗിച്ചുവരികയാണ്
പൈപ്പുകള്‍, ഹോസുകള്‍, വാല്‍വുകള്‍ തുടങ്ങിയവയിലൂടെയാണ് ഓക്‌സിജന്‍ വിതരണം. ഈ സംവിധാനങ്ങളിലെ ചോര്‍ച്ച, അന്തരീക്ഷത്തിലെ മെഡിക്കല്‍ ഓക്‌സിജന്‍, അനുചിതമായ വൈദ്യുതീകരണം, ഉപകരണങ്ങളുടെ അനുചിതമായ പ്രവര്‍ത്തനം എന്നിവയാണ് പ്രധാന അപകടഘടകങ്ങള്‍.
ഇവ ഒഴിവാക്കാനാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
നിര്‍ദേശങ്ങള്‍ ഇങ്ങനെ:
ബയോ മെഡിക്കല്‍ എന്‍ജിനീയര്‍മാര്‍ ടെക്‌നിക്കല്‍ ഏജന്‍സിയുടെ സഹായത്തോടെ ആശുപത്രികളുടെയും ഐ.സി.യുകളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു നിശ്‌ചിത കാലയളവില്‍ ടെക്‌നിക്കല്‍ ഓഡിറ്റ് നടത്തണം.
ഐ.സി.യുകള്‍, ഓക്‌സിജന്‍ വിതരണമുള്ള വാര്‍ഡുകള്‍, ഓക്‌സിജന്റെയും രാസവസ്‌തുക്കളുടെയും സംഭരണം, ഗതാഗത സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ചു സുരക്ഷ ഉറപ്പുവരുത്തണം.
അപകടം തരണം ചെയ്യുന്നതിന് ഓരോ ആശുപത്രിയും ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം സജ്‌ജമാക്കണം.
ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണം.
അപകടമുണ്ടായാല്‍ പലായനം ചെയ്യാനുള്ള പദ്ധതി നേരത്തേ തയ്യാറാക്കണം.
അടിസ്‌ഥാന ഫയര്‍ സേഫ്‌റ്റി ഉപകരണങ്ങള്‍,ⁿᵉʷˢ ᵗᵒᵈᵃʸ ʷᵃʸᵃⁿᵃᵈ ഐ.സി.യു. പോലുള്ള അടച്ചിട്ട സ്‌ഥലങ്ങളില്‍ ഇടയ്‌ക്കിടെ വായു പുറത്തു പോകാനുള്ള ക്രോസ് വെന്റിലേഷന്‍, മെക്കാനിക്കല്‍ വെന്റിലേഷന്‍ തുടങ്ങിയവ സ്‌ഥാപിക്കണം.
തീപിടിത്ത സാധ്യതയുള്ള കര്‍ട്ടന്‍ തുടങ്ങിയ വസ്‌തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം.
ഫയര്‍ ആന്‍ഡ് സേഫ്‌റ്റി കമ്മിറ്റി അപകട സാധ്യത തിരിച്ചറിഞ്ഞു പരിഹരിക്കണം.
തീപിടിത്തം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ആശുപത്രികള്‍ സജ്‌ജമാക്കണം.
മോക്ക് ഡ്രില്‍ നടത്തുകയും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അവബോധം നല്‍കുകയും ചെയ്യണം.
അത്യാവശ്യ ഘട്ടങ്ങളില്‍ ഐ.സി.യുവിനുള്ളില്‍ നടത്തുന്ന ശസ്‌ത്രക്രിയയ്‌ക്കും ഫയര്‍ ആന്‍ഡ് സേഫ്‌റ്റി മാനദണ്ഡങ്ങള്‍ പാലിക്കണം.
ജീവനക്കാര്‍ക്കു മികച്ച പരിശീലനം നല്‍കണം.
എര്‍ത്തിങ് ഉള്‍പ്പെടെയുള്ള വൈദ്യുത സംവിധാനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ പരിശോധിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കണം.