കേരള വിഷന്‍ ബിസിനസ് മീറ്റ് സുല്‍ത്താന്‍ ബത്തേരി ജൂബിലി ഹാളില്‍നടന്നു.സിഒഎ സംസ്ഥാന വൈസ് പ്രസി. എം. മന്‍സൂര്‍ മുഖ്യപ്രഭാഷണം നടത്തി. കേരള വിഷന്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ ബ്രോഡ്ബാന്‍ഡ് പ്രവര്‍ത്തനത്തിന്റെ ആധികാരികതയെ കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. സിഒഎ ബത്തേരി മേഖല പ്രസി.സി അരവിന്ദന്‍ അധ്യക്ഷനായിരുന്നു. വയനാട് വിഷന്‍ മനേജിംഗ് ഡയറക്ടര്‍ പി.എം ഏലിയാസ്, സിഒഎ ജില്ലാ സെക്രട്ട്രറി അഷറഫ് വൈത്തിരി,വിജിത്ത് വയനാട് വിഷന്‍, ജോമേഷ്,ബത്തേരി മേഖല സെക്ര. സി.എച്ച് അബ്ദുള്ള, ശ്രീകല ബ്രിജ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.