ജയില്‍ ക്ഷേമദിനാഘോഷം
അന്തേവാസികളുടെ മന: പരിവര്‍ത്തനം ലക്ഷ്യമിട്ട് കേരള പ്രിസന്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസസിന്റ് ആഭിമുഖ്യത്തില്‍ നവംബര്‍ 16 മുതല്‍ 22 വരെ സംഘടിപ്പിച്ച ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ജയിലില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍ സാമുഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കസര്‍വേറ്റര്‍ ഷജ്‌ന കരീം ഉദ്ഘാടനം ചെയ്തു. ജയില്‍ സൂപ്രണ്ട് എസ്.സജീവ് ,എല്‍.എഫ്.യു.പി.സ്‌ക്കുള്‍ എച്ച്.എം.ഇന്‍ ചാര്‍ജ് സിസ്റ്റര്‍.പ്രസന്ന എന്നിവര്‍ സംസാരിച്ചു.ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ഒ.ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജയില്‍ ഡി.ഐ.ജി.സാം തങ്കയ്യന്‍ മുഖ്യപ്രഭാഷണം നടത്തും.