ഒഎന്‍വി അനുസ്മരണം

0

പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും മൊതക്കര പ്രതിഭാ ഗ്രന്ഥാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഒഎന്‍വി അനുസ്മരണം മൊതക്കരയില്‍ നടന്നു. പ്രാദേശിക ഗായകരുടെയും കവികളുടെയും കൂടിച്ചേരല്‍ കൂടിയായി പരിപാടി.അന്തരിച്ച പ്രമുഖ വ്യക്തികളെ അനുസ്മരിക്കുക, വായനശാലകള്‍ സജീവമാക്കുക, പ്രാദേശിക കലാകാരന്മാരെ കണ്ടെത്തുകയും ഇവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നടത്തിവരുന്ന പരിപാടികളുടെ ഭാഗമായാണ് മൊതക്കരയിലും പരിപാടി സംഘടിപ്പിച്ചത്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് മുസ്തഫ ദ്വാരക അധ്യക്ഷനായിരുന്നു. മനോഹരന്‍ മാസ്റ്റര്‍ പാലക്കാട് മുഖ്യപ്രഭാഷണം നടത്തി, മോഹനന്‍ മാസ്റ്റര്‍,കെ വി ശ്രീജിത്ത് മാസ്റ്റര്‍, എം ദേവകുമാര്‍, സാബു പി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.ശിവദാസന്‍ പടിഞ്ഞാറത്തറ യുടെ ഏകാംഗ നാടകവും പരിപാടിയോടനുബന്ധിച്ച് അവതരിപ്പിച്ചു. നിരവധി പ്രാദേശിക കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!