നല്ല പെരുമാറ്റം പഠിപ്പിക്കാന്‍ കെഎസ്ആര്‍ടിസി ഒരു കോടി രൂപയുടെ പരിശീലന പരിപാടി

0

ജീവനക്കാരെ നല്ല പെരുമാറ്റം പഠിപ്പിക്കാന്‍ കെഎസ്ആര്‍ടിസി ഒരു കോടി രൂപയുടെ പരിശീലന പരിപാടി തയാറാക്കി. യാത്രക്കാരുമായി ഇടപെടുന്ന മുന്‍നിര ജീവനക്കാരില്‍ 10,000 പേരെയാണ് ആദ്യഘട്ടത്തില്‍ പരിശീലിപ്പിക്കുന്നത്. ജില്ലാ തലത്തില്‍ മാനേജ്‌മെന്റ് ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ ബിഹേവിയറല്‍ ചെയ്ഞ്ച് ക്ലാസ് നടപ്പാക്കും. വിവിധ പരിശീലനത്തിന് ഒരുകോടി രൂപ മാറ്റിവച്ചു.ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കെഎസ്ആര്‍ടിസിയില്‍ എച്ച്ആര്‍ വിഭാഗം രൂപീകരിക്കുന്നത്. അതിനു ശേഷം മാനേജ്‌മെന്റ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. കാട്ടാക്കടയില്‍ കണ്‍സഷന്‍ പുതുക്കാനെത്തിയ മകളെയും അച്ഛനെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി ജീവനക്കാര്‍ക്കു കൂടി പരിശീലനം നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
ഉപഭോക്താവാണ് പ്രധാനിയെന്നും അവരെ സേവിക്കുന്നതാണ് പ്രധാനമെന്നുള്ള മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ എല്ലാ ഡിപ്പോയിലും ഗാന്ധിജയന്തി ദിനം മുതല്‍ പ്രദര്‍ശിപ്പിക്കും. ബസിന്റെ വിവരങ്ങള്‍ തേടി വരുന്നവരോടു പോലും പ്രകോപനമില്ലാതെ ജീവനക്കാര്‍ മോശമായി പ്രതികരിക്കുന്നതായി പരാതികളുണ്ട്. സ്ഥാപനത്തിന്റെ നിലനില്‍പിനും നല്ല പെരുമാറ്റം ആവശ്യമാണെന്നാണു മാനേജ്‌മെന്റ് വിലയിരുത്തല്‍.
പ്രകോപനപരമായി യാത്രക്കാര്‍ സംസാരിച്ചാലോ കയ്യേറ്റത്തിനു ശ്രമിച്ചാലോ ആവശ്യമെങ്കില്‍ ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ചു പരാതി നല്‍കണം. പകരം യാത്രക്കാരോട് മോശമായി പെരുമാറരുതെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!