കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

0

ബത്തേരി ഡിപ്പോയില്‍ നിന്നും പാട്ടവയലിലേക്ക് സര്‍വ്വീസ് നടത്തിയ ആര്‍.എ.സി 259 നമ്പര്‍ ബസ്സിന്റെ ഡ്രൈവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. യാത്രക്കാരുമായി പോകുന്നതിനിടെ രാവിലെ പത്തരയോടെ നൂല്‍പ്പുഴ പാലത്തിനു സമീപം വെച്ചാണ് സംഭവം.ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ജയരാജന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് പാലത്തിന് സമീപത്തെ മരക്കുറ്റിയില്‍ ഇടിച്ചു നിന്നു. കുഴഞ്ഞ് വീണ ഡ്രൈവറെ ബത്തേരി താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യാത്രക്കാര്‍ക്കും പരിക്കില്ല. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ് മരക്കുറ്റിയില്‍ ഇടിച്ച് നിന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

Leave A Reply

Your email address will not be published.

error: Content is protected !!